അബുദാബി: കുരുന്നുകൾക്ക് അബുദാബി പോലീസിന്റെ പ്രഥമശുശ്രൂഷാപരിശീലനം. സായിദ് പൈതൃകാഘോഷ നഗരിയിൽനടന്ന പരിപാടിയിൽ പ്രഥമശുശ്രൂഷ, പൊതുസുരക്ഷ, അപകട സന്ദർഭങ്ങളിൽ കൈക്കൊള്ളേണ്ട നടപടി എന്നിവയെക്കുറിച്ചെല്ലാം പോലീസ് വിശദീകരിച്ചു.

പോലീസ് അത്യാഹിത സുരക്ഷാവിഭാഗത്തിന്റെ ആംബുലൻസുകളിൽ കുട്ടികളെ കയറ്റി ഓരോ ഉപകരണങ്ങളും അവയുടെ ഉപയോഗവും പരിചയപ്പെടുത്തി. ഇതേ രീതിയിൽ അഗ്നിശമന സേനയുടെ വാഹനത്തിലെ ഉപകരണങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നൽകി. ഏതെല്ലാം വിധത്തിൽ അപകടസാധ്യതകൾ ഒഴിവാക്കാം, നിത്യജീവിതത്തിൽ കൈക്കൊള്ളേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ചും ക്ലാസ് നൽകി.

Content Highlights: school Children get training for First aid by Abu Dhabi  Police