റാസൽഖൈമ: റോഡപകട മരണങ്ങൾക്ക് തടയിട്ട് റാസൽഖൈമ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വാഹനാപകടങ്ങൾ മൂലമുണ്ടായ മരണങ്ങളിൽ 23 ശതമാനം കുറവുണ്ടായതായി റാസൽഖൈമ പോലീസ് അറിയിച്ചു. വാഹനാപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണത്തിലും 28 ശതമാനം കുറവുണ്ടായിട്ടുണ്ട്. വിവിധ വകുപ്പുകളുമായി ചേർന്ന് റാസൽഖൈമ പോലീസ് നടത്തിയ ഊർജിത ബോധവത്കരണ പരിപാടികളുടെ ഫലമായാണ് ഈ നേട്ടം കൈ വരിക്കാനായതെന്ന് പോലീസ് മേധാവി മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഅയ്മി പറഞ്ഞു.

റോഡപകടങ്ങൾ 10 ശതമാനത്തോളം കുറഞ്ഞു. ഇക്കാര്യത്തിൽ സാമൂഹികമാധ്യമങ്ങളുടെ പങ്കും ചെറുതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്യാധുനിക സാങ്കേതികതയോടുകൂടിയുള്ള ക്യാമറകൾ, കൂടുതൽ പട്രോളിങ് സംഘങ്ങൾ എന്നീ ഘടകങ്ങളും റോഡിൽ അഭ്യാസം കാണിക്കുന്ന ഡ്രൈവർമാരെ കൈയോടെ പിടികൂടാൻ സഹായമായി.

Content Highlights: road accident death rate down in ras al khaimah