ദുബായ്: മുതിര്‍ന്നവര്‍ക്കായി ദുബായില്‍ പുതിയ വിസ സമ്പ്രദായം നടപ്പാക്കുന്നു.  55 വയസ് കഴിഞ്ഞവര്‍ക്കാണ് ദുബായ് പുതിയ റെസിഡന്റ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്. റിട്ടയര്‍ ഇന്‍ ദുബായ് എന്ന പേരിലുള്ള വിസയ്ക്ക്  അഞ്ച് വര്‍ഷം കാലാവധിയുണ്ടാകും. വിസക്ക് അപേക്ഷിക്കുന്നവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

നിബന്ധനകളോടെയാണ് ദുബായ് മുതിര്‍ന്നവര്‍ക്കായുള്ള പുതിയ വിസ സമ്പ്രദായം നടപ്പാക്കുന്നത്. 55 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയുള്ള താമസവിസ നല്‍കും. പ്രതിമാസം 20,000 ദിര്‍ഹം വരുമാനമോ 10 ലക്ഷം ദിര്‍ഹം സമ്പാദ്യമോ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തമായി വേണം. 

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തവര്‍ക്ക് മാത്രമേ വിസ നല്‍കൂ. അപേക്ഷകന്റെ ജീവിത പങ്കാളിക്കും വിസ കിട്ടും. വിസ അപേക്ഷ തള്ളിയാല്‍ ആരോഗ്യ ഇന്‍ഷുറന്‍സിനായി മുടക്കിയ പണം അപേക്ഷകന് തിരികെ നല്‍കും.

Content Highlights: Retire in Dubai: New visa system for those over 55 in Dubai