ദുബായ്/കൊച്ചി: കോവിഡ്കാരണം സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് 15 കോടി രൂപയുടെ സഹായഹസ്തവുമായി പ്രമുഖ വ്യവസായിയും ആർ.പി. ഗ്രൂപ്പ് ചെയർമാനുമായ രവി പിള്ള. ഇതിൽ അഞ്ചുകോടി രൂപ പ്രവാസിമലയാളികളെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിക്ക് കൈമാറുമെന്നും നോർക്ക റൂട്ട്‌സിലൂടെയാവും വിതരണം ചെയ്യുകയെന്നും രവി പിള്ള അറിയിച്ചു.

പത്തുകോടി രൂപ നാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ആർ.പി. ഫൗണ്ടേഷൻ വിതരണം ചെയ്യും. കോവിഡ്കാരണം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കുള്ള സഹായം, പെൺകുട്ടികളുടെ വിവാഹം, ചികിത്സ ആവശ്യങ്ങൾ, സാമ്പത്തിക പരാധീനതയുള്ള വിധവകളായ സ്ത്രീകൾക്കുള്ള സഹായം എന്നിവയ്ക്കാവും വിതരണം ചെയ്യുക. സഹായത്തിനായുള്ള അപേക്ഷകൾ ജനപ്രതിനിധികളുടെയോ കളക്ടറുടെയോ സാക്ഷ്യപത്രത്തോടൊപ്പം സമർപ്പിക്കണം. വിലാസം: ആർ.പി. ഫൗണ്ടേഷൻ, പി.ബി. നമ്പർ 23, ഹെഡ് പോസ്റ്റ് ഓഫീസ്, കൊല്ലം-01. ഇ-മെയിൽ: rpfoundation@drravipillai.com