അബുദാബി: യു.എ.ഇ സന്ദര്‍ശനത്തിനിടെ വ്യവസായ പ്രമുഖന്‍ എം.എ യൂസഫലിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തികൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ അബുദാബിയിലെ ഒരു ദിവസത്തെ തിരക്കിട്ട പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ചായ സല്‍ക്കാരത്തിനിടെ ഇന്ത്യയുടെ വ്യവസായം, കാര്‍ഷികം  തുടങ്ങി എല്ലാം മേഖലകളെപ്പറ്റിയും ഇരുവരും ആശയങ്ങള്‍ കൈമാറി.  ഒരു മണിക്കൂറോളം നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ യൂസഫലിയുടെ ആല്‍ബം രാഹുലിനെ പഴയ സ്മരണകളിലേക്കും കൂട്ടിക്കൊണ്ടുപോയി. 

2006ല്‍ രാജീവ് ഗാന്ധി അവാഡിനര്‍ഹനായ യൂസഫലി  അന്നത്തെ പെട്രോളിയും മന്ത്രി മുരളി ദിയോറയില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രമാണ് പിതൃസ്മരണകളിലേക്ക് രാഹുലിനെ നയിച്ചത്. തൊട്ടടുത്തുനില്‍ക്കുകയായിരുന്ന മിലിന്‍ ദിയോറയ്ക്കും അച്ഛന്‍ മുരളി ദിയോറയ്ക്കുള്ള സ്മരണാഞ്ജലിയായി 
അത്.

യൂസഫലിയുടെ പത്‌നി സാബിറ, മകള്‍ ഷിഫ, മരുമക്കളായ ഡോ. ഷംസീര്‍ വയലില്‍, അദീബ് അഹമ്മദ് , ഷാരോണ്‍, സഹോദരന്‍ എം.എ അഷ്റഫ് അലി എന്നിവരും സന്നിഹിതരായിരുന്നു.