ദുബായ്: യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുബായില്‍ പ്രഭാത ഭക്ഷണം കഴിച്ചത് ഗള്‍ഫിലെ മലയാളി വ്യവസായ പ്രമുഖര്‍ അടക്കമുള്ളവര്‍ക്കൊപ്പം. വ്യവസായിക പ്രമുഖരായ എം.എ യൂസുഫലി, സണ്ണി വര്‍ക്കി, ഡോ ആസാദ് മൂപ്പന്‍ തുടങ്ങിയവരോടൊപ്പമായിരുന്നു രാഹുലിന്റെ പ്രഭാത ഭക്ഷണം.

rahul

ദുബായില്‍ രാഹുല്‍ താമസിക്കുന്ന ഹോട്ടല്‍ ജുമൈറയിലായിരുന്നു വ്യവസായ പ്രമുഖരുടെ സൗഹൃദ സന്ദര്‍ശനം. ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് ഷൂരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ജബല്‍ അലിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു രാഹുലിന്റെ അടുത്ത പരിപാടി.

content highlights: Rahul gandhi, Breakfast, buisiness magnets, vvips