ദുബായ് : നടൻ പൃഥ്വിരാജ് യു. എ.ഇ.യുടെ 10 വർഷത്തെ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ദുബായ് താമസ കുടിയേറ്റവകുപ്പ് ആസ്ഥാനത്ത് നടന്ന ലളിതമായ പരിപാടിയിലാണ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.

നേരത്തെ മോഹൻലാൽ, മമ്മൂട്ടി, ടൊവിനോ തോമസ് എന്നിവർ മലയാള സിനിമയിൽനിന്ന് യു.എ.ഇ. ഗോൾഡൻ വിസ നേടിയിരുന്നു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യു.എ.ഇ. 10 വർഷത്തെ ഗോൾഡൻ വിസ നൽകുന്നത്.