തിരൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോവിഡ് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന് വരിനില്‍ക്കുന്നതിനിടെ പ്രവാസിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

വെട്ടം പടിയം സ്വദേശിയും ഷാര്‍ജയില്‍ ഇലക്ട്രീഷ്യനുമായ വെട്ടത്തിങ്കര വീട്ടില്‍ വിനോജ് (38) ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെ ആറരയ്ക്കാണ് സംഭവം. കുഴഞ്ഞുവീണ ഉടന്‍ കൊണ്ടോട്ടിയിലെ മെഴ്‌സി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുവര്‍ഷംമുന്‍പാണ് അവസാനമായി നാട്ടില്‍ വന്നുപോയത്.

മൃതദേഹം മഞ്ചേരി മെഡിക്കല്‍കോളേജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വെട്ടത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അച്ഛന്‍: പരേതനായ അപ്പു. അമ്മ: ദേവകി. ഭാര്യ: സൗമ്യ.
മകള്‍: സ്വാതി. സഹോദരങ്ങള്‍: ബിനീഷ്, വിബിന, വിജിന.