തിരുവനന്തപുരം: ലോക്ഡൗണിനെത്തുടർന്ന് മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ഒരുലക്ഷംപേർക്ക് നൽകി. 50 കോടി രൂപയാണ് ആകെ വിതരണംചെയ്തത്. ജനുവരി ഒന്നിനുശേഷം അവധിക്കുനാട്ടിലെത്തുകയും ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് തിരികെപ്പോകാൻ കഴിയാതെവരികയും ചെയ്തവർക്കായിരുന്നു സഹായം.

രേഖകൾ സമർപ്പിക്കാത്ത അപേക്ഷകർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരമുണ്ട്. www.norkaroots.org എന്ന വെബ്‌സൈറ്റിൽ കയറി covid support എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ‘തിരുത്തലുകൾ വരുത്തുക’ എന്ന ഒാപ്ഷനിൽ പോയി രേഖകൾ 23-നകം നൽകാം.

എൻ.ആർ.ഐ. അക്കൗണ്ട്‌ നൽകിയവർക്ക് തുക കൈമാറിയിട്ടില്ല. ഇത്തരം അപേക്ഷകർ നോർക്കയിൽനിന്നു ബന്ധപ്പെടുമ്പോൾ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് നമ്പർ നൽകണം. രേഖകൾ നൽകുന്ന മുറയ്ക്ക് ബാക്കിയുള്ളവർക്ക് സഹായം അനുവദിക്കുമെന്ന് നോർക്ക റൂട്ട്‌സ് സി.ഇ.ഒ. അറിയിച്ചു.

സഹായധനം ലഭിച്ചവർ ജില്ല തിരിച്ച്

തിരുവനന്തപുരം 8452

കൊല്ലം 8884

പത്തനംതിട്ട 2213

കോട്ടയം 2460

പാലക്കാട് 6647

തൃശ്ശൂർ 10830

ഇടുക്കി 523

കോഴിക്കോട് 14211

വയനാട് 1281

മലപ്പുറം 18512

ആലപ്പുഴ 5493

എറണാകുളം 2867

കണ്ണൂർ 11006

കാസർകോട് 6621