ടി.എസ്. ഗഫൂർദുബായ്: നാല്പത്തിനാല് വർഷത്തെ പ്രവാസം മതിയാക്കി യു.എ.ഇ. ഐ.എം.സി.സി. ഖജാൻജി ടി.എസ്. ഗഫൂർ ഹാജി നാട്ടിലേക്ക് മടങ്ങുന്നു.

1976 ജൂലായിൽ അമ്മാവൻ അയച്ച വിസയിൽ മുംബൈയിൽനിന്ന് കപ്പൽ മാർഗം അഞ്ചുദിവസം യാത്ര ചെയ്താണ് ഗഫൂർ ഹാജി ദുബായിലെത്തിയത്. അമ്മാവന്റെ കടയിൽ ഒരു വർഷത്തോളം ജോലി ചെയ്ത ശേഷം അബുദാബി സുപ്രീംകോടതിയിൽ മെസഞ്ചറായി ജോലിയിൽ പ്രവേശിച്ചു. സുപ്രീംകോടതിയിലെ പന്ത്രണ്ട് വർഷത്തെ സേവനത്തിന്‌ ശേഷം ദിവാൻ ശൈഖ് ഖലീഫയിലെ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ മെഡിക്കൽ റിപ്പോർട്ട് കൺട്രോളറായി. അബുദാബിയിലെ ഹെൽത്ത് അതോറിറ്റി, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ മെഡിക്കൽ റിപ്പോർട്ട് ടെക്‌നീഷ്യൻ, മെഡിക്കൽ കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ 2002 മുതൽ 2019 ഡിസംബർ 31 വരെ ജോലി ചെയ്താണ് അദ്ദേഹം വിരമിച്ചത്.

അഖിലേന്ത്യാ മുസ്‌ലിംലീഗിലൂടെ പൊതുരംഗത്തെത്തിയ ഗഫൂർ ഹാജി 1992-ൽ ഇന്ത്യൻ നാഷണൽ ലീഗിൽ ചേർന്നു. അതിന്റെ പ്രവാസി സംഘടനയായ ഐ.എം.സി.സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. പല ഭാരവാഹിത്വങ്ങളും വഹിച്ചു. യു.എ.ഇ ഐ.എം.സി.സി.യുടെ ഖജാൻജിയാണിപ്പോൾ. യു.എ.ഇ. തളങ്കര മുസ്‌ലിം ജമാഅത്തിന്റെ സ്ഥാപകനും 1982 മുതൽ 2019 വരെ ഭാരവാഹിയുമാണ്. ഭാര്യ: ബീവി. മക്കൾ: നാഫിയ, നസ്മിയ, നസീഫ്. നാട്ടിൽ ഐ.എൻ.എല്ലിനൊപ്പം പ്രവർത്തിക്കാനാണ് ലക്ഷ്യം. ജനുവരി 30-ന് ദുബായിൽവെച്ച് ഐ.എം.സി.സി. യാത്രയയപ്പ് നൽകുന്നുണ്ട്.

Content Highlights: P. S.gafoor back to hometown after 44 years service in abroad