മെഹക് ഫിറോസ്‌ഉമൽഖുവൈൻ: ഷാർജയിൽ മലയാളി പെൺകുട്ടി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചതിന്റെ ഞെട്ടൽ മാറുംമുമ്പേ ഒരു മലയാളി വിദ്യാർഥിനികൂടി കെട്ടിടത്തിൽനിന്ന് വീണുമരിച്ചു. ഉമുൽഖുവൈൻ ഇംഗ്ളീഷ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി മെഹക് ഫിറോസിനെയാണ്‌ (15) മരിച്ച നിലയിൽ കണ്ടത്. കണ്ണൂർ സിറ്റി സ്വദേശികളായ ഫിറോസിന്റെയും ഷർമിനാസിന്റെയും മകളാണ്. രണ്ട് സഹോദരങ്ങളുണ്ട്. ഞായറാഴ്ച പുലർച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം.

ഉമൽഖുവൈൻ കിങ് ഫൈസൽ സ്ട്രീറ്റിലെ നാഷണൽ ബാങ്ക് ഓഫ് ഉമ്മുൽഖുവൈന് സമീപമുള്ള ആറുനില കെട്ടിടത്തിലെ അഞ്ചാംനിലയിൽ നിന്നാണ് കുട്ടി വീണത്. സ്വന്തമായി ബിസിനസ് ചെയ്യുന്ന ഫിറോസ് നാട്ടിലാണുള്ളത്. സംഭവമറിഞ്ഞയുടൻ അബോധാവസ്ഥയിലായ മാതാവ്‌ ഷർമിനാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഹക് പഠിക്കാൻ മിടുക്കിയായിരുന്നെന്ന് ഉമ്മുൽഖുവൈൻ ഇംഗ്ളീഷ് സ്കൂളിലെ അധ്യാപകർ പറഞ്ഞു.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഷാർജ അൽ നബയിലാണ് എറണാകുളം സ്വദേശികളുടെ ഏകമകളായ 15-കാരി സമാനരീതിയിൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ചത്.

Content Highlights: one more malayalee girl died in Sharjah by jumping from building