ദുബായ്:  കോവിഡ് 19 സുരക്ഷാ മുന്‍ കരുതലുകള്‍ പാലിച്ചുകൊണ്ട് ഗള്‍ഫ് ഇന്‍ഡ്യന്‍ സോഷ്യല്‍ സര്‍വ്വീസ് സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ്  ഓണസദ്യ ഭക്ഷണ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘടനാ ഭാരവാഹികളായ ഹമീദ് പാലേരി-ചെയര്‍മാന്‍, അശോകന്‍ തിരുവനന്തപുരം-പ്രസിഡണ്ട് , പ്രകാശ് ചിറ്റ്‌ഴത്ത്-ജനറല്‍ സെക്രട്ടറി , മോഹനന്‍-ട്രഷറര്‍, അജിത്ത്-പി ആര്‍ ഒ, ബിന്ദു രവീന്ദ്രന്‍ -വനിതാവേദി പ്രസിഡണ്ട് ,സാമൂഹ്യ പ്രവര്‍ത്തകന്‍ തോമാസ് പള്ളിക്കല്‍ എന്നിവരും പങ്കെടുത്തു . കോവിഡ് 19 പശ്ചാത്തലത്തില്‍ മറ്റു ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി സംഘടിപ്പിച്ച ചടങ്ങില്‍ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍  വിവിധ മേഖലകളില്‍ സേവനം നല്‍കിയവരെ ആദരിച്ചു