: ഉള്ളവനും ഇല്ലാത്തവനുമൊക്കെ ഒരേ വികാരങ്ങൾ പങ്കിടുന്ന ഓണം. പ്രതിസന്ധിഘട്ടത്തിൽ ഭിന്നതകൾ മാറ്റിവെച്ചു പരസ്പരം ചേർത്തു പിടിച്ച മനുഷ്യരുടെ ഓണം. രാജ്യാതിർത്തികൾ കേവലം ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കൊണ്ട് മാത്രം സൃഷ്ടിക്കപ്പെട്ട ഒന്നാണെന്ന് കൂടി ഓർമ്മിപ്പിക്കുന്ന ഓണം. എല്ലാത്തിലുമുപരി വാമനൻ എന്നത് സങ്കല്പികമായ ഒന്നല്ല എന്നും ഭരണാധികാരികളുടെ രൂപത്തിലും നമുക്കിടയിലെ ചില മനുഷ്യരുടെ രൂപത്തിലും സംഭവിക്കാവുന്ന യാഥാർഥ്യമാണെന്നു കൂടി ഓർമിപ്പിക്കുന്ന ഓണം. ഈ ഓണം അതിജീവിക്കുന്ന ഒരു സമൂഹത്തിന്റെ നേർചിത്രമായി ആഘോഷിക്കപ്പെടണം.

ടി.പി.ഷമീർ

ഷാർജ

വേണം നമ്മുടെ പങ്കാളിത്തവും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തിനു പണം അയക്കണം എന്ന് ചോദിക്കുന്നവരോടായി ചില കാര്യങ്ങൾ. ഒരിക്കലും മുഖ്യമന്ത്രിക്കുള്ള ദുരിതാശ്വാസ ഫണ്ടിനെ രാഷ്ട്രീയമായി ചിത്രീകരിക്കരുത്. അമ്പലത്തിൽ ഇടുന്ന കാണിക്ക നമ്മൾ പ്രാർഥിച്ചിടുന്നു, അത് നല്ല രീതിയിൽ ഉപയോഗിക്കുന്നവരും ഉണ്ട്. മറ്റു രീതിയിൽ ഉപയോഗിക്കുന്നവരും ഉണ്ട്. അത് അവരവരുടെ മനഃസാക്ഷി പോലിരിക്കട്ടെ.

നമ്മുടെ സേവനങ്ങൾ ഇപ്പോൾ മതിയാവുന്ന തരത്തിൽ അല്ല. 20,000 കോടി രൂപയ്ക്കു മുകളിൽ സഹായം കിട്ടിയാൽ മാത്രമേ കേരളം തിരിച്ചു വരൂ. നമ്മൾ അല്പം തുണിയോ സാധനങ്ങളോ ഭക്ഷണങ്ങളോ കൊടുത്തു ക്യാമ്പുകളിൽ സഹായം എത്തിച്ചു എന്ന് പറഞ്ഞാലും അതെല്ലാം ഒരു കുമ്പിളിൽ വെള്ളം കൊടുക്കുന്നത് പോലെയേ ആവുകയുള്ളൂ. എന്തൊക്കെ പറഞ്ഞാലും ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയത്താൽ നിയന്ത്രിക്കപ്പെടുന്ന ഭരണസംവിധാനങ്ങൾ ശ്രേഷ്ഠമായി എന്നല്ലെങ്കിലും ജങ്ങൾക്കു നന്നായി ജീവിക്കാൻ സാഹചര്യം ഒരുക്കി ത്തരുന്ന ഇവർ തന്നെയാണ് ഇന്നും എന്നും ജനങ്ങൾക്ക് വേണ്ടവർ എന്ന് മറക്കരുത്. ഇനി അല്ല എന്ന ചിന്ത ഉണ്ടായാൽ തന്നെ അത് ചില സാഹചര്യങ്ങളിലും ചില ഇടങ്ങളിലും മാത്രമായിരിക്കും.

ഹരിഹരൻ പങ്ങാരപ്പള്ളി