TM Arifa
ടി എം ഫാത്തിമത്ത് ആരിഫ

ബോവിക്കാനം: ബോവിക്കാനം മൂലടുക്കയിൽ താമസിക്കുന്ന ആദൂർ തോട്ടത്തുമൂല ടി എം ഹാസൈനാർ മൗലവിയുടേയും ബേവിഞ്ച സഫിയയുടേയും മകൾ ടി എം ഫാത്തിമത്ത് ആരിഫ (26) നിര്യാതയായി.

കേരള മുസ്ലിം ജമാഅത്ത് മുളിയാർ ജനറൽ സെക്രട്ടറി ആലൂർ ടി എ മഹമൂദ് ഹാജിയുടെ മരുമകളുടെ മകളാണ്.

സഹോദരിമാർ: തഫ്സീറ, ജംശീറ, മുബശ്ശിറ. സഹോദരൻ: അബ്ദുൽഖാദർ.

മൂലടുക്കം ജുമാമസ്ജിദ് ഖബ്ർ സ്ഥാനിൽ മയ്യിത്ത് മറവ് ചെയ്തു.