abdul gafoorഷാര്‍ജ: തൃശൂര്‍ പുന്നയൂര്‍കുളം ആറ്റുപുറം സ്വദേശി അബ്ദുള്‍ ഖഫൂര്‍ കല്ലാമ്പറയില്‍ (54) ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. 
30 വര്‍ഷമായി പ്രവാസിയാണ്. ദുബായില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയി ജോലിചെയ്യുന്നു. ഭാര്യ: സഹീറ, മക്കള്‍: റാഹില്‍, റിസ്വിന്‍. പരേതനായ എടക്കര മുഹമ്മദിന്റെയും ഫാത്തിമയുടേയും മകനാണ്. ഷാഹുല്‍ഹമീദ്, പരേതനായ മനാഫ് എന്നിവരാണ് സഹോദരങ്ങള്‍. ഖബറടക്കം നാട്ടില്‍.