ഷാര്‍ജ: ഷാര്‍ജ വിമാനത്താളത്തില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റിന്റെയോ, കോവിഡ് 19 പി.സി.ആര്‍. ടെസ്റ്റിന്റെയോ ആവശ്യമില്ലെന്ന് എയര്‍ അറേബ്യ അറിയിച്ചു.

ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കോവിഡ് പരിശോധനാ ഫലം നിര്‍ബന്ധമല്ലെന്ന് ഫ്ലൈ ദുബായ് നേരത്തേ അറിയിച്ചിരുന്നു.  

ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിത്.

content highlights: no need of covid test for people returning from sharjah airport to india says air arabia