ദുബായ് മാര്‍ത്തോമാ ഇടവകയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എക്യൂമെനിക്കല്‍ സമ്മേളനവും ജൂബിലി എക്യൂമെനിക്കല്‍ സമ്മേളനവും ക്രിസ്മസ് വിളംബര ഗാനസന്ധ്യയും കൗക്കുബോ-2018 ഡിസംബര്‍ മാസം ഏഴാം തീയതി വൈകീട്ട് 5 മണി മുതല്‍ ദുബായ് മാര്‍ത്തോമ ഇടവകയില്‍ നടത്തപ്പെടുകയാണ്. ദുബായ് മാര്‍ത്തോമാ യുവജന സഖ്യമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. യാക്കോബായ സഭ നിരണം ഭദ്രാസന അധിപനും, കേരള ക്രിസ്ത്യന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡന്റും, എക്യൂമെനിസത്തിന്റെ വക്താവുമായ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപൊലീത്ത മുഖ്യാതിഥി ആയിരിക്കും. ഇതര സഭകളില്‍നിന്നു പതിനഞ്ചോളം ഗായകസംഘങ്ങള്‍ പങ്കെടുക്കുന്ന ഈ ഗാനസന്ധ്യയില്‍ എട്ടോളം ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ഇംഗ്ലീഷ്, തഗലോഗ്, ഹിന്ദി, ചൈനീസ്, മലയാളം, അറബ് ആഫ്രിക്കന്‍, സുറിയാനി എന്നീ ഭാഷകളിലാണ് പാട്ടിന്റെ പരിശീലനം നടക്കുന്നത്. എല്ലാ ഗായകസംഘങ്ങളും ചേര്‍ന്നാലപിക്കുന്ന ആദ്യഗാനം ഏറ്റവും മനോഹരമായി ആണ് ക്രമീകരിച്ചിട്ടുള്ളത്.
ക്രിസ്മസ് ട്രീ ഒരുക്കല്‍, ക്രിസ്മസ് കേക്ക് നിര്‍മാണം അതിന്റെ അലങ്കാരം എന്നീ മത്സരങ്ങളും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ മറ്റു കലാപരിപാടികളും സംഘടിപ്പിക്കുന്നു. ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. നൂറോളം പേരടങ്ങുന്ന സാന്താ സംഘത്തിന്റെയും, മാലാഖമാരടങ്ങുന്ന ക്രിസ്തുജനനത്തിന്റെ ആകര്‍ഷകമായ ഒരു അവതരണവും പരിപാടിയുടെ ഭാഗമാണ്. ഇതിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷിനു ജോര്‍ജ് - 0506009912