അബുദാബി: വാറ്റ് രജിസ്‌ട്രേഷന്‍ ഇ-സര്‍വീസ് പോര്‍ട്ടല്‍ വഴി മൂന്ന് ഘട്ടങ്ങളിലായി വേഗം നടത്താന്‍ സംവിധാനം. വാറ്റ് രജിസ്‌ട്രേഷന്റെ സങ്കീര്‍ണതകള്‍ ഒഴിവാക്കി പത്തോ ഇരുപതോ മിനിറ്റുകൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായമാകും. സ്ഥാപന ഉടമയ്‌ക്കോ ഔദ്യോഗികപ്രതിനിധിക്കോ നടപടിക്രമങ്ങള്‍ ചെയ്തുതീര്‍ക്കാം.
എഫ്.ടി.എ. വെബ്‌സൈറ്റില്‍ ഇരുപത്തിനാല് മണിക്കൂറും ഈ സേവനം ലഭ്യമാണ്. വാറ്റ് രജിസ്‌ട്രേഷന് ഏപ്രില്‍ 30 വരെ സമയം അനുവദിച്ചതിന്റെ പശ്ചാത്തലത്തില്‍ എഫ്.ടി.എ. പത്രക്കുറിപ്പിലൂടെയാണ് ഓണ്‍ലൈന്‍ രജിട്രേഷന്‍ സംവിധാനത്തെക്കുറിച്ച് വിശദമാക്കിയത്. കഴിഞ്ഞ 12 മാസത്തെ മുഴുവന്‍ ഇടപാടുകളില്‍നിന്ന് 3,75,000 ദിര്‍ഹത്തില്‍ അധികം വരുമാനം ലഭിച്ച വ്യവസായസ്ഥാപനങ്ങളോ അടുത്ത 30 ദിവസത്തിനകം അത്രയും വരുമാനം പ്രതീക്ഷിക്കുന്ന സ്ഥാപനങ്ങളോ ആണ് വാറ്റ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.
രണ്ടോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് നടത്തുന്ന സ്ഥാപനങ്ങളാണെങ്കില്‍ അതിന് ടാക്‌സ് ഗ്രൂപ്പ് രജിസ്‌ട്രേഷനാണ് നടത്തേണ്ടതെന്നും എഫ്.ടി.എ. വ്യക്തമാക്കി. ടാക്‌സ് ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ഒരംഗം ആദ്യം വാറ്റ് രജിസ്‌ട്രേഷന്‍ നടത്തണം. ഇതിന് ടാക്‌സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിച്ചുകഴിഞ്ഞാല്‍ മുഴുവന്‍ അംഗങ്ങള്‍ക്കും ടാക്‌സ് ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ നടത്താം. ഈ നടപടി പൂര്‍ത്തിയായാല്‍ മുഴുവന്‍ ഗ്രൂപ്പിനും ചേര്‍ന്ന് ടി.ആര്‍.എന്‍. നമ്പര്‍ നല്‍കും.
അതിവേഗ രജിസ്‌ട്രേഷന്
എഫ്.ടി.എ. വെബ്‌സൈറ്റില്‍ ഇ-സര്‍വീസ് പോര്‍ട്ടലില്‍ കയറി 'രജിസ്‌ട്രേഷന്‍' ബട്ടണ്‍ അമര്‍ത്തണം. കമ്പനി അക്കൗണ്ട് തുറന്നാല്‍ ഇതുറപ്പുവരുത്തുന്നതിന് ഇ-മെയില്‍ സന്ദേശം ലഭിക്കും. പിന്നീട് ലോഗ് ഇന്‍ ചെയ്താല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആണ്. ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ചതിനുശേഷം അപേക്ഷ സമര്‍പ്പിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും.
ട്രേഡ് ലൈസന്‍സ് ഉടമയുടെയോ ഔദ്യോഗിക പ്രതിനിധിയുടെയോ പാസ്‌പോര്‍ട്ട് പകര്‍പ്പ്, എമിറേറ്റ്‌സ് ഐ.ഡി., ഇവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന നോട്ടറിയുടെ അംഗീകാരപത്രം എന്നിവയുടെ സ്‌കാന്‍ ചെയ്ത പതിപ്പും ഓണ്‍ലൈന്‍ വാറ്റ് രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.