ദുബായ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് യു.എ.ഇ. രാജകുമാരി ശൈഖ ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി രംഗത്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യോഗി എഴുതിയ ഒരു ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമിയുടെ വിമര്‍ശനപരമായ ചോദ്യം.

'ആരാണിയാള്‍? എങ്ങനെയാണ് ഇയാള്‍ക്കിത് പറയാന്‍ പറ്റുന്നത്. ആരാണിദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്', എന്നായിരുന്നു രാജകുമാരി തന്റെ ട്വിറ്ററില്‍ കുറിച്ചത്. 'ഇന്ത്യന്‍ സംസ്‌കാരത്തിലെ സ്ത്രീകള്‍' എന്ന പേരില്‍ യോഗി ആദിത്യനാഥ് തന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതിയ ലേഖനം ചൂണ്ടിക്കാട്ടിയായിരുന്നു രാജകുമാരിയുടെ വിമര്‍ശനം. തനിച്ച് സഞ്ചരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിവില്ലെന്നും അവര്‍ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവരാണെന്നുമായിരുന്നു ലേഖനത്തില്‍ പറയുന്നത്.