ദുബായ്: യു.എ.ഇ-ഖത്തര്‍ കര, കടല്‍, വ്യോമമാര്‍ഗങ്ങള്‍ ശനിയാഴ്ച തുറക്കും. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് നടപടി. ഖത്തറുമായുള്ള വ്യാപാരവും ഗതാഗതവും ഒരാഴ്ചക്കുള്ളില്‍ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ.അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞിരുന്നു.