ദുബായ്:  ഓഗസ്റ്റ് രണ്ട് വരെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിമാന സര്‍വ്വീസില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇത്തിഹാദിന്റെ ഈ ട്വീറ്റ്.  ഓഗസ്റ്റ് 15 വരെ ഇത്തിഹാദ് വെബ്സൈറ്റില്‍  ടിക്കറ്റ് ബുക്കിങ്ങ് കാണിക്കുന്നില്ലല്ലോ എന്ന യാത്രക്കാരന്റെ ചോദ്യത്തിന് പ്രവേശനവിലക്ക് ഇനിയും നീളുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും വിമാന കമ്പനി പറയുന്നു.