ദുബായ്: യു.എ.ഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂവായിരത്തിന് മുകളിലായി ഉയര്‍ന്നു. 3498 പേര്‍ക്ക് പുതുതായി കോവിഡ്19 സ്ഥിരീകരിക്കുകയും 2478 പേര്‍ക്ക് രോഗം ഭേദമാകുകയും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യം പുതുതായി 1,87,176 കൊവിഡ് പരിശോധനകളും നടത്തിയിട്ടുണ്ട്.