ദുബായ്: യുഎഇയില്‍ 24 മണിക്കൂറിനുള്ളില്‍ 18 കൊവിഡ് മരണം റിപ്പോട്ട് ചെയ്തു. 3431 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 3294 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. രാജ്യത്ത് പുതുതായി 1,72,667 പരിശോധനകള്‍ നടത്തി. ഇതോടെ ആകെ കൊവിഡ് പരിശോധനയുടെ എണ്ണം 3 കോടിയിലേക്ക് നീങ്ങുകയാണ്.