ദുബായ്: യു.എ.ഇയില്‍ 1723 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 1607 പേര്‍ക്ക് രോഗം ഭേദമായി. 3 കൊവിഡ് മരണവും റിപ്പോട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 22,420 രോഗികളാണ് രാജ്യത്തുള്ളത്. പുതുവര്‍ഷാഘോഷം മുന്‍നിര്‍ത്തി കര്‍ശന കോവിഡ് നിയന്ത്രണങ്ങളാണ് യു.എ.ഇയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിയമം ലംഘിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ഈടാക്കും.