അബുദാബി: യു.എ.ഇയുടെ മറ്റു ഭാഗങ്ങളിൽനിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കി. ദുബായ് ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളില്‍നിന്ന് നാളെ മുതല്‍ പി.സി.ആര്‍. ടെസ്റ്റ് നടത്താതെ തന്നെ അബുദാബിയില്‍ പ്രവേശിക്കാം. ഒന്നര വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് നിയന്ത്രണങ്ങള്‍ ഇല്ലാതെ അബുദാബിയില്‍ പ്രവേശിക്കാന്‍ അനുമതി വന്നിരിക്കുന്നത്.