അബുദാബി: കോവിഡ് നിരക്ക് അനുദിനം കുതിച്ചുയരുന്ന ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി യു.എ.ഇ. ബുര്‍ജ് ഖലീഫയടക്കമുള്ള സുപ്രധാന കേന്ദ്രങ്ങളിലെല്ലാം ഇന്ത്യന്‍ പതാക ഉയര്‍ത്തിയാണ് യു.എ.ഇ കരുതല്‍ അറിയിച്ചത്. 'സ്റ്റേ സ്‌ട്രോങ്ങ് ഇന്ത്യ' എന്ന ഹാഷ്ടാഗോടുകൂടിയാണ് ത്രിവര്‍ണവെളിച്ചം കെട്ടിടങ്ങളില്‍ നിറഞ്ഞത്.

UAE

അബുദാബി റീം ഐലന്റ് ഫിനാന്‍ഷ്യല്‍ സെന്റര്‍, അഡ്നോക് ഹെഡ്ക്വാര്‍ട്ടേഴ്സ് എന്നിവയുടെ ചുവരുകളും എല്‍.ഇ.ഡി. വിളക്കുകള്‍ പതാകയായി.