അബുദാബി: 300 കോടി ദിര്‍ഹത്തിന്റെ നിര്‍മാണപദ്ധതികള്‍ പ്രഖ്യാപിച്ച് യു.എ.ഇ. ഭരണാധികാരികള്‍. അബുദാബി സാദിയാത് ദ്വീപിലും ദുബായ് ജുമൈറ ബീച്ച് റെസിഡന്‍സിനും പാം ജുമൈറക്കും നടുവിലുള്ള സ്വകാര്യ ദ്വീപിലുമാണ് നിര്‍മാണങ്ങള്‍ നടക്കുക.

യു.എ.ഇ.യിലെ പ്രമുഖ നിര്‍മാണക്കമ്പനികളായ ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എമ്മാറും അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ദാറും കൈകോര്‍ത്താണ് നിര്‍മാണപ്രവര്‍ത്തങ്ങള്‍ നടത്തുക.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇരു കമ്പനികളുടെയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉടമ്പടി ഒപ്പ് വെക്കല്‍ച്ചടങ്ങ് അബുദാബി കിരീടാവകാശിയുടെയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും സാന്നിധ്യത്തിലാണ് നടന്നത്.