ദുബായ്: ബുര്‍ജ് ഖലീഫയെ പിന്നിലാക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദി ടവറിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.
 
ടവറിന്റെ നിര്‍മ്മാണ ചിത്രങ്ങള്‍ ദുബായ് മീഡിയ ഓഫീസ് പുറത്തു വിട്ടു. 2020 -ല്‍ ക്രീക്ക് ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.
 
ഇമാറിന്റെ ദുബായ് ക്രീക്ക് ഹാര്‍ബര്‍ എന്ന പദ്ധതിയുടെ മധ്യത്തിലാണ് ടവര്‍ ഉയരുന്നത്. ഒന്നിലധികം നിരീക്ഷണകേന്ദ്രങ്ങളും. 360 ഡിഗ്രിയില്‍ ദുബായിയുടെ വശ്യത ആസ്വദിക്കാനുള്ള സംവിധാനവുമായാണ് ക്രീക്ക് ടവര്‍ ഒരുങ്ങുന്നത്.