അബുദാബി: ക്രമക്കേടുകള്‍ കാരണം യു.എ.ഇ. സെന്‍ട്രല്‍ ബോര്‍ഡ് അടച്ചുപൂട്ടിയ എക്‌സ്‌ചേഞ്ച് ഉപയോക്താക്കള്‍ക്ക് പണം തിരിച്ച് നല്‍കുന്നു.
 
അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായി ആറ് ശാഖകളുണ്ടായിരുന്ന എക്‌സ്‌ചേഞ്ചാണ് പണം തിരിച്ചുനല്‍കുന്നത്. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (ഡബ്‌ള്യു.പി.എസ്) അക്കൗണ്ടുകളുള്ള സ്ഥാപനങ്ങളുടെ പണമാണ് ആദ്യം തിരിച്ചുനല്‍കുന്നത്.

എക്‌സ്‌ചേഞ്ചിന്റെ ശാഖകള്‍ പൂട്ടിയതിനാല്‍ ആ സ്ഥാപനങ്ങളുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്. സെന്‍ട്രല്‍ ബാങ്കിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഞായര്‍ മുതല്‍ വ്യാഴം വരെ വൈകീട്ട് മൂന്ന് മുതല്‍ ആറ് മണി വരെ എക്‌സ്‌ചേഞ്ചിന്റെ ബര്‍ദുബായ് ശാഖ ഇതിനായി തുറന്ന് പ്രവര്‍ത്തിക്കും.