Thalangara Abdul Hakkim, Died, Dubaiദുബായ്: പ്രമുഖ ഉരു വ്യവസായിയും സുല്‍ഖ ഷിപ്പ് യാര്‍ഡിന്റെ ഉടമസ്ഥനുമായ തളങ്കര അബ്ദുല്‍ ഹകീം(65) ദുബായില്‍ അന്തരിച്ചു. കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ദുബായ് റാഷിദിയ്യ ആസ്പത്രിയില്‍ രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്നുച്ചയോടെയാണ് മരിച്ചത്.

പരേതനായ തളങ്കര അബ്ദുല്ലക്കുഞ്ഞിയുടേയും കുഞ്ഞാമിനയുടേയും മകനാണ്. ഭാര്യമാര്‍: കല്ലട്ര ജമീല, റസീന, പരേതയായ ഡോ. ഖദീജ. മക്കള്‍: നാസിഫ, നീമ, സുഹൈല്‍, പരേതയായ സുഹാന. മരുമക്കള്‍: നിസാര്‍, അന്‍വര്‍. സഹോദരങ്ങള്‍: തളങ്കര മുഹമ്മദ് അഷ്റഫ്, ഡോ.തളങ്കര നൂറുദ്ദീന്‍, പരേതനായ തളങ്കര ഇബ്രാഹിം ഖലീല്‍, തളങ്കര നഫീസത്ത് ബീവി, തളങ്കര ഖമറു, തളങ്കര സുഹ്റ.

അവിഭക്ത കണ്ണൂര്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രധാന ഭാരവാഹിയും തളങ്കരയുടെ ഉരു നിര്‍മ്മാണ പൈതൃകത്തിന് ലോകോത്തര കീര്‍ത്തി പകര്‍ന്ന വ്യക്തിയുമായിരുന്നു.

മൃതദേഹം ദുബായില്‍ ഖബറടക്കും.