ദുബായ്: യു.എ.ഇ യിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ ഹാദി എക്സ്ചേഞ്ചും ക്ലബ് എഫ്.എമ്മും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമ്മര്‍ പ്രൊമോഷന്‍ 'സമ്മര്‍ ബൊനാന്‍സ'യില്‍ ആദ്യ ആഴ്ചയിലെ വിജയി അഷ്റഫ് തെക്കിലിന് ഹാദി എക്സ്പ്രസ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ് സമ്മാനം കൈമാറി. മാര്‍ക്കറ്റിങ് മേധാവി ആഷിഖ് ഹുസൈന്‍, സോനാപൂര്‍ ബ്രാഞ്ച് മാനേജര്‍ ശരത് ശിവദാസന്‍, ആര്‍.ജെ തന്‍വീര്‍ എന്നിവര്‍ പങ്കെടുത്തു. അനില്‍കുമാര്‍ ആണ് ഈയാഴ്ചയിലെ വിജയി. 

'സെന്റ് മണി; വിന്‍ മണി' എന്ന ശീര്‍ഷകത്തോടെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഓരോ ആഴ്ചയും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക്  25,000 രൂപ വീതം സമ്മാനമായി നേടാന്‍ അവസരം ലഭിക്കും. ഹാദി എക്സ്ചേഞ്ചിന്റെ ഏതെങ്കിലും ശാഖയില്‍ നിന്നും നടത്തിയ ട്രാന്‍സാക്ഷന്‍ റസീറ്റ് ക്ലബ് എഫ്.എമ്മിന്റെ 058 59 53 966 എന്ന നമ്പറിലേക്ക് വാട്സാപ് അയച്ചാല്‍ നറുക്കെടുപ്പില്‍ എന്‍ട്രി ലഭിക്കും. ഹാദി എക്സ്ചേഞ്ചിന്റെ യു.എ.ഇ യിലുള്ള ഏത് ബ്രാഞ്ചു വഴി അയക്കുന്നവര്‍ക്കും ഇതില്‍ പങ്കാളിയാവാം. അഷ്റഫ് തെക്കില്‍ ആയിരുന്നു ആദ്യ ആഴ്ചയിലെ വിജയി.

ഇന്ത്യയിലെ പ്രമുഖ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തി മികച്ച സേവനം നടത്തുന്ന ഹാദി എക്സ്ചേഞ്ചിന് യു.എ.ഇയിലുടനീളം ബ്രാഞ്ചുകളുണ്ട്. 27 വര്‍ഷമായി രാജ്യത്തെ ധന വിനിമയ രംഗത്ത് അറിയപ്പെടുന്ന ബ്രാന്‍ഡാണ് ഹാദി. സമ്മര്‍ പ്രൊമോഷന്‍ ഓഗസ്റ്റ് അവസാന വാരം വരെ ഉണ്ടാവും.