ഷാര്‍ജ: സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ രചിച്ച 'ഊമക്കുയില്‍ പാടുമ്പോള്‍' ഷാര്‍ജ ബുക്ക്‌ഫെസ്റ്റില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.

ചടങ്ങില്‍ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, കെ.എം.സി.സി ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ,ഷാനിബ് കമാല്‍,കെ.ടി.അബ്ദുറബ്, ബഷീര്‍ തിക്കോടി എന്നിവര്‍ പങ്കെടുത്തു.

'ഊമക്കുയില്‍ പാടുമ്പോള്‍' എന്ന സിനിമ നിലമ്പൂര്‍ ആയിശ എന്ന 76 കാരിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ്, മാളവിക എന്ന ബാലതാരത്തിന് മികച്ച ബാലനടിക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നിവ നേടിക്കൊടുത്ത മികച്ച സിനിമയാണ്.

സംസ്ഥാന അവാര്‍ഡുകള്‍ക്ക് പുറമെ സിദ്ദീഖ് ചേന്ദമംഗല്ലൂര്‍(നവാഗത സംവിധായകന്‍), വിധുപ്രതാപ്(ഗായകന്‍), മാളവിക(ബാലനടി), മികച്ച സന്ദേശ സിനിമ തുടങ്ങി നാല് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും സിനിമ നേടിയിട്ടുണ്ട്.

2012 ല്‍ 30 ല്‍ പരം അവാര്‍ഡുകള്‍ നേടിയ സിനിമയുടെ തിരക്കഥയാണ് ഇന്ന് പ്രകാശനം ചെയ്യപ്പെട്ടത്. പ്രസ്തുത സിനിമ കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്ന് 2012 ല്‍ കേരള സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.