ഷാര്‍ജ: ഏപ്രില്‍ ഒന്നുമുതല്‍ മൂന്നുമാസത്തേക്ക് ഷാര്‍ജയില്‍ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് നല്‍കാന്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചു. ട്രാഫിക് ബ്ലാക്ക് പോയിന്റുകളും നീക്കം ചെയ്യും. കൊറോണ പടരുന്ന സാഹചര്യത്തില്‍ താമസക്കാര്‍ക്കും ബിസിനസുകാര്‍ക്കുമുള്ള ഭാരം ലഘൂകരിക്കുന്നതിനാണ് തീരുമാനം. അതേസമയം മാര്‍ച്ച് 31 ന് മുന്‍പ് ചെയ്ത ഗതാഗതലംഘനങ്ങള്‍ക്ക് പിഴ ഈടാക്കും.