ഷാര്‍ജ: കാറ്റുകൊള്ളാനായി വീട്ടില്‍നിന്ന് പുറത്തിറങ്ങി വഴിതെറ്റിയ വയോധികയ്ക്ക് സഹായത്തിനായി ഷാര്‍ജ പോലീസ് എത്തി.
 
75 വയസ്സുകാരിയായ അറബ് വയോധികയ്ക്കാണ് വഴിതെറ്റിയത്. വയോധികയെ ശ്രദ്ധയില്‍പ്പെട്ട ഇമാറാത്തി വനിത കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചെങ്കിലും വീട് സ്ഥിതിചെയ്യുന്ന സ്ഥലം വിശദമാക്കാന്‍ സാധിച്ചില്ല.
 
തുടര്‍ന്ന് അവര്‍ ഷാര്‍ജ പോലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക്ക് ആന്‍ഡ് ലൈസന്‍സ് വിഭാഗത്തിനെ അറിയിച്ചു. അധികൃതര്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്തിനു ശേഷം മകനുമായി ബന്ധപ്പെട്ടു.
 
ഏറെനേരം ഒറ്റയ്ക്ക് വഴിതെറ്റി അലയേണ്ടിവന്ന വയോധിക ക്ഷീണിതയായിരുന്നു. പ്രായമായ അമ്മയെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഒറ്റയ്ക്ക് പുറത്തേക്ക് പോകാന്‍ അനുവദിക്കരുതെന്നും പോലീസ് നിര്‍ദേശിച്ചു.