കല്‍ബ: നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു തിരിക്കുന്ന കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ് നിവ്വാഹക സമിതി അംഗമായിരുന്ന പി.ആര്‍ പോളിനും കുടുംബത്തിനും ക്ലബ് കമ്മിറ്റി യാത്രയയപ്പു നല്‍കി. ക്ലബ് ജനറല്‍ സെക്രട്ടറി കെ.സി.അബൂബക്കര്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍ എം അബ്ദുല്‍ സമദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുരളീധരന്‍, സി എക്‌സ് ആന്റണി, മുജീബ് കക്കട്ടില്‍, സുബൈര്‍ എടത്തനാട്ടുകര, സൈനുദ്ധീന്‍ നാട്ടിക, അജ്മല്‍ അരീക്കോട്, ബാബു ഗോപി, അബ്ദുല്‍ കാലം തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്ലബ് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് പോളിനും ഭാര്യക്കും നല്‍കി.