അബുദാബി: യാക്കോബായ സുറിയാനി സഭയുടെ യു.എ.ഇ. മെത്രാപ്പൊലീത്തയായി മൂന്നുവര്‍ഷം പ്രവര്‍ത്തിച്ച് കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന തോമസ് മാര്‍ അലക്‌സാന്‍ഡ്രിയോസ് മെത്രാപ്പൊലീത്തയ്ക്ക് അബുദാബി സെന്റ് സ്റ്റീഫന്‍സ് ഇടവക യാത്രയയപ്പുനല്‍കി.
 
വികാരി ഫാ. ജോസഫ് വാഴയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടവക വൈസ് പ്രസിഡന്റ് കെ.പി. സൈജി, എല്‍ദോ അരുണ്‍ ജോസഫ്, ലീനാ ബിനു, എല്‍ദോ ബഹന്നാന്‍, പ്രിന്‍സ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. ഇടവക സെക്രട്ടറി ബേസില്‍ വര്‍ഗീസ് സ്വാഗതവും ട്രസ്റ്റി ബിജു ചെറിയാന്‍ നന്ദിയും പറഞ്ഞു.