ഴിമതിക്കേസില്‍ അടുത്തിടെ നടന്ന റെയ്ഡില്‍ സൗദി അറേബ്യയില്‍ 271 സ്വദേശികളെയും പ്രവാസികളെയും അറസ്റ്റ് ചെയ്തു. ഭരണപരമായ അഴിമതിക്കും മറ്റ് കുറ്റകൃത്യങ്ങളുടെയും പേരില്‍ സ്വദേശികളും പ്രവാസികളുമായ മറ്റ് 639 പേര്‍ക്കെതിരെയും രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) അന്വേഷണം നടത്തുന്നുണ്ട്.

പ്രതിരോധ, ആഭ്യന്തര, ദേശീയ ഗാര്‍ഡുകള്‍, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ പ്രതികളില്‍ ഉള്‍പ്പെടുന്നു.

കൈക്കൂലി സ്വീകരിക്കല്‍, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 10,392 റെയ്ഡുകളും അന്വേഷണ പരമ്പരകളും നടത്തിയതിന് ശേഷമാണ് നസാഹ അവരെ അറസ്റ്റ് ചെയ്തത്.

സംശയാസ്പദമായ അഡ്മിനിസ്ട്രേറ്റീവ്, സാമ്പത്തിക ഇടപാടുകള്‍ ടോള്‍ ഫ്രീ നമ്പര്‍ 980, അല്ലെങ്കില്‍ 980@nazaha.gov.sa എന്ന ഇമെയില്‍, അതുമല്ലെങ്കില്‍ 0114420057 എന്ന ഫാക്സ് നമ്പറില്‍ അറിയിക്കണമെന്ന് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.