അബുദാബി: അബുദാബിയില്‍ 'റിക്കവറി വാഹനങ്ങള്‍ക്ക്' അബുദാബി പോലീസ് പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നു.

സുരക്ഷാ നടപടിക്രമത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഒരു റിക്കവറി വാഹനവും അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്യില്ല എന്ന് അബുദാബി പോലീസ് പറഞ്ഞു. സുരക്ഷിതമായ റിയര്‍ ബംപറുകള്‍ സ്ഥാപിക്കല്‍, ഉയര്‍ന്ന നിലവാരമുള്ള റബ്ബര്‍ സംരക്ഷക ഉപകരണങ്ങള്‍, മുന്നറിയിപ്പ് ഉപകരണം പ്രതിഫലിപ്പിക്കുന്ന സ്റ്റിക്കറുകള്‍, ഓറഞ്ച് മുന്നറിയിപ്പ് ലൈറ്റുകള്‍ മുന്നറിയിപ്പ് അലാറങ്ങള്‍ എന്നിവയാണ് റിക്കവറി വാഹനത്തിന്റെ പുതിയ പരിഷ്‌കരണങ്ങള്‍.
 
റിക്കവറി ട്രക്കുകള്‍ക്കുള്ള പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷിതമായ ഗതാഗതം വര്‍ധിപ്പിക്കുകയും അപകടസാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് അബുദാബി പൊലീസിലെ സെന്‍ട്രല്‍ ഓപ്പറേഷന്‍ സെക്ടര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഖല്‍ഫാന്‍ അല്‍ ദഹേരി പറഞ്ഞു.

റോഡുകള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത്. പുതിയ സവിശേഷതകള്‍ വാഹനത്തിന് ഘടനാപരമായതും സാങ്കേതികവുമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയും വാഹനത്തിന്റെ പിന്നിലെ മൂര്‍ച്ചയുള്ള അറ്റങ്ങള്‍ കാരണം പരമാവധി സുരക്ഷിതത്വവും ഗുരുതരമായ അപകടങ്ങള്‍ കുറയ്ക്കാനും സാധിക്കും.