അബുദാബി: മഴയ്ക്കായി പ്രാര്‍ഥിക്കാന്‍ യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആഹ്വാനം.

വെള്ളിയാഴ്ച രാവിലെ 11.30-ന് രാജ്യത്തെ മുഴുവന്‍ പള്ളികളിലും പ്രാര്‍ഥനകള്‍ നടക്കും.
 
ദുബായ് ഇസ്ലാമിക കാര്യ വകുപ്പ്, ഷാര്‍ജ ഇസ്ലാമികകാര്യ വകുപ്പ് എന്നിവയുമായി യോജിച്ച് പ്രാര്‍ഥനാലയങ്ങളില്‍ മഴയ്ക്കായുള്ള പ്രത്യേക പ്രാര്‍ഥനയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയതായി ഇസ്ലാമികകാര്യ വകുപ്പ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് മതര്‍ അല്‍ കാബി അറിയിച്ചു.