ദുബായ്: ദുബായിലേക്ക് വരുന്നവര്‍ ഇനി മുതല്‍ ക്യൂആര്‍ കോഡുള്ള കൊവിഡ്19 പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ഒറിജിനല്‍ പരിശോധനാ ഫലത്തിലേക്ക് ലിങ്കുള്ള ക്യുആര്‍ കോഡ് അടങ്ങുന്ന റിപ്പോര്‍ട്ടാണ് വേണ്ടത്.
കൊവിഡ്19 പരിശോധനയ്ക്കായി സാംപിളെടുക്കുന്ന ദിവസം, കൃത്യമായ സമയം, പരിശോധനാഫലം വന്ന സമയം എന്നിവയടക്കമുള്ള വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള വിമാനകമ്പനികള്‍ ഇത് സംബന്ധിച്ച് സമുഹ മാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.