യുഎഇ എടത്തനാട്ടുകര പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും അജ്മാനില്‍ വെച്ചു നടന്നു. മുതിര്‍ന്ന അംഗം കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ച സാംസ്‌കാരിക പരിപാടിയില്‍ പ്രസിഡന്റ് ആസിഫ് സി എന്‍ ഉദ്ഘാടനം ചെയ്തു, ബൈജു പറോക്കോട്, സുബൈര്‍ കല്‍ബ, ഡോക്ടര്‍ സജ്ജാദ്, സൈനു വടക്കന്‍, സാബിത്, റാഹീഫ്, നൗഫല്‍, സജു പറോക്കോട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഷാര്‍ജ, ദുബായ്, അബുദാബി എന്നിങ്ങനെ മൂന്ന് മേഖലകളാക്കി കലാ കായിക മത്സരങ്ങള്‍ നടന്നു. ഷാര്‍ജ ജേതാക്കളായി. തുടര്‍ന്ന് നടന്ന സംഗീത വിരുന്നിന് ആസിഫ്, വഫാ, റാഹീഫ് എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങിന് രാജീവ്, ഇല്യാസ്, അന്‍വര്‍, ജുനൈസ് എന്നിവര്‍ നേതൃത്വം നല്‍കി.