ദുബായ്: ഓണം കാര്‍ഷിക സമൃദ്ധിയുടെയും മതവും ജാതിയും, വര്‍ണ്ണവും മറന്നുള്ള കൂട്ടായ്മയുടെ ഉത്സവമാണ് എന്ന് മുന്‍മന്ത്രിയും എംപിയുമായ കെ. മുരളീധരന്‍ പറഞ്ഞു. മാര്‍ത്തോമാ യുവജനസഖ്യം ഓണം പ്രത്യേക പരിപാടി 'സ്വരരാഗം 2019' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഇടവക വികാരി റവ.സിജു സി. ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യുവജനസഖ്യം പ്രസിഡന്റ് റവ.ചെറിയാന്‍ വര്‍ഗീസ്, ഇടവക സെക്രട്ടറി സാം ജേക്കബ്, പ്രോഗ്രാം കണ്‍വീനമാരായ സുബി കലമണ്ണില്‍, രഞ്ജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. അംഗങ്ങളുടെ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.