ദുബായ്: വിപുലമായ പരിപാടികളോടെ യു.എ.ഇയിലെ നോണ്‍ റസിഡന്റ്‌സ് മാവേലിക്കര അസോസിയേഷന്‍ (നോര്‍മ) 'പൊന്നോണം -2018' സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെപ്റ്റംബര്‍ 21 ന് അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പരിപാടികളുടെ വിജയത്തിനായി സ്വാഗത സംഘം രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മാവേലിയെ ആനയിക്കല്‍, ഓണ സദ്യ, ചലച്ചിത്ര പിന്നണി ഗായകര്‍ നയിക്കുന്ന ഗാനമേള എന്നിവ നടക്കും. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവും നോര്‍മ രക്ഷാധികാരിയുമായ രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. മാവേലിക്കര എം.എല്‍.എ ആര്‍. രാജേഷ്, യു.എ.ഇയിലെ വിവിധ സാംസ്‌കാരിക സാമൂഹ്യ കൂട്ടായ്മകളുടെ നേതാക്കളും പങ്കെടുക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ജോര്‍ജ് സാമുവല്‍ - 050 7993900
മോഹന്‍ലാല്‍ - 050 6778769