obituaryഷാര്‍ജ: തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വരി ക്ഷേത്രത്തിനുസമീപമുള്ള ചെമ്മഞ്ചേരി രാജന്‍ നമ്പ്യാര്‍ (64) ദുബായില്‍ അന്തരിച്ചു. കോവിഡ് നെഗറ്റീവ് ആയെങ്കിലും അനുബന്ധമായ ന്യുമോണിയ ആണ് മരണകാരണം. രണ്ടുവര്‍ഷമായി സന്ദര്‍ശക വിസയിലായിരുന്നു, ഷാര്‍ജയില്‍ കഫിറ്റെരിയ നടത്തുകയായിരുന്നു. ഭാര്യമാര്‍: ജയശ്രീ (പയ്യന്നൂര്‍, അന്നൂര്‍). സുധ (വടകര). മക്കള്‍: വിഷ്ണുരാജ്, ശരണ്യ. റോഷ്നി (ഉമ്മുല്‍ഖുവൈന്‍), മരുമക്കള്‍: ഉണ്ണി (ദുബായ്), ഡോ.ശ്രീരാജ് (ഉമ്മുല്‍ഖുവൈന്‍). പരേതരായ നാരായണന്‍ നമ്പ്യാരുടേയും ഗൗരിയുടേയും മകനാണ്. സഹോദരങ്ങള്‍: പത്മനാഭന്‍, ഭാര്‍ഗവി, പ്രഭാവതി, പരേതനായ മുകുന്ദന്‍.