Obituaryഷാര്‍ജ: കായംകുളം മുതുകുളം സ്വദേശി ചെന്നാമ്പറമ്പില്‍ ചിറക്കടവ് മര്‍ഫി പ്രതാപന്‍ (53) ഷാര്‍ജയില്‍ അന്തരിച്ചു. കോവിഡ് നെഗറ്റീവ് ആയെങ്കിലും അനുബന്ധമായി ബാധിച്ച ന്യുമോണിയ ആയിരുന്നു മരണകാരണം. ഷാര്‍ജയില്‍ ബിസിനസ് ചെയ്യുകയായിരുന്ന പ്രതാപന്‍ 25 വര്‍ഷമായി പ്രവാസിയാണ്. കായംകുളം എന്‍.ആര്‍.ഐ. യു.എ.ഇ. ചാപ്റ്റര്‍ ഭാരവാഹിയും ഇന്‍കാസ് പ്രവര്‍ത്തകനുമാണ്. 

ഭാര്യ: കളത്തില്‍ വീട്ടില്‍ പ്രീത, മകള്‍ അഞ്ജന, മരുമകന്‍ സൗരവ് (സ്വീഡന്‍). പരേതനായ സി.കെ.സുശീല ജി.വിജയലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ പ്രദീപ്, പ്രവീണ്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.