obituaryദുബായ്: ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂള്‍ സ്ഥാപകയും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണിവര്‍ക്കിയുടെ മാതാവുമായ മറിയാമ്മ വര്‍ക്കി (90) ദുബായില്‍ അന്തരിച്ചു. റാന്നി സ്വദേശിയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ദുബായ് രാജകുടുംബാംങ്ങളുടെയടക്കം നിരവധി പ്രമുഖരുടെ ഇംഗ്ലീഷ് അധ്യാപിക എന്ന നിലയില്‍  ശ്രദ്ധേയയായിരുന്നു. 1968 ലാണ് മറിയാമ്മയും ഭര്‍ത്താവ് കെഎസ് വര്‍ക്കിയും ചേര്‍ന്ന് ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂളായ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിന് തുടക്കമിട്ടത്. മാഡം വര്‍ക്കി എന്നറിയപ്പെട്ടിരുന്ന മറിയാമ്മ യുഎഇയിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ വനിതകളില്‍ ഒരാളാണ്. യുഎഇയില്‍ താമസിക്കുന്ന ഏറ്റവും മുതിര്‍ന്ന കേരളീയ വനിതയായി 2010 ല്‍ ഒരു മലയാള പത്രം തിരഞ്ഞെടുത്തിരുന്നു. മൃതദേഹം ദുബായില്‍ സംസ്‌കരിക്കും.