ദുബായ്: ഗായകന്‍ എം.ജി. ശ്രീകുമാറിന് യു.എ.ഇ. ഗോള്‍ഡന്‍ വിസ, ദുബായ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍  വകുപ്പാണ് ദീര്‍ഘകാല ഗോള്‍ഡന്‍ വിസ അനുവദിച്ചത്. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ചാണ് വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്നതാണ് വര്‍ഷത്തേക്കുള്ള യു.എ.ഇ ഗോള്‍ഡന്‍ വിസ.

ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇ.സി.എച്ഛ് സി.ഇ.ഒ. ഇഖ്ബാല്‍ മാര്‍ക്കോണിയുടെ  സാന്നിധ്യത്തില്‍ എം.ജി. ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. കഴിഞ്ഞ 43 വര്‍ഷമായി പതിനൊന്നിലധികം ഇന്ത്യന്‍ ഭാഷകളിലായി 35000-പരം ഗാനങ്ങള്‍ ആലപിച്ച എം.ജി. യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറബി ഭാഷയിലും ഗാനം  ആലപിക്കാനിരിക്കുകയാണ്. പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ദുബായിലെത്തിയതായിരുന്നു ഇരുവരും.