ദുബായ്: ദേശീയ ദിനാഘോഷ വേളയില്‍ മനോജ് കെ ജയന് യുഎഇയുടെ ഗോള്‍ഡന്‍ വിസ. യുഎഇയുടെ ആദരം ഏറെ സന്തോഷവും അഭിമാനവും പകരുന്നവെന്ന് മനോജ് കെ ജയന്‍ പറഞ്ഞു.

ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരില്‍ നിന്നാണ് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. പണ്ട് മുതലേ ദുബായില്‍ വന്ന് പോകാറുള്ള വ്യക്തിയാണ് താന്‍. യുഎഇയുടെ വളര്‍ച്ച അതിവേഗത്തിലാണ്. അമ്പതാം ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: UAE, Golden visa