അബുദാബി : വ്യവസായി എം.എ യൂസഫലി കൂടുതല്‍ മികച്ച പരിചരണത്തിന് അബുദാബിയില്‍ എത്തിയെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് അബുദാബിയില്‍ എത്തിച്ചതെന്ന്  ലുലു മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍ ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യൂസഫലി പൂര്‍ണ്ണ  ആരോഗ്യവാനാണ്. ഒരാഴ്ചത്തെ വിശ്രമത്തിലാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുണ്ടെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.