നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലാണ്. എഴുപതുകളുടെ അവസാനത്തില്‍ കംപ്യൂട്ടറിന്റെ ആവിര്‍ഭാവത്തോട് കൂടി തുടങ്ങിയ ഈ യുഗം 1990 കളില്‍ ഇന്റര്‍നെറ്റിന്റെ വരവോടെ സാധാരണക്കാരിലേക്കും എത്തി. ഇന്ന് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ, ഇ-കോമേഴ്സ് ഒക്കെ ഇല്ലാത്ത ജീവിതത്തെക്കുറിച്ചു ആലോചിക്കാന്‍ പോലും കഴിയില്ല.
 
സാങ്കേതിക വിദ്യ നമ്മുടെ ജീവിതശൈലിയെ അത്ര കണ്ട് സ്വാധീനിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ലോക ജനത മഹാമാരിയുടെ പിടിയിലമര്‍ന്ന ഈ സമയത്ത് നൂതന സാങ്കേതിക വിദ്യയുടെ മികവ് നമ്മുക്ക് പിന്തുണയാകുന്നു. വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആക്കാനും പകുതിയിലേറെ ആളുകള്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനും വെര്‍ച്വല്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കാനും കഴിയുന്നു.
 
മഹാമാരിയും തുടര്‍ന്ന് വന്ന ലോക്ഡൗണും ആകുലതയിലാക്കിയ ജനതയുടെ വിനോദത്തിനും വിജ്ഞാനത്തിനുമായി യു.എ.ഇ യിലെ ക്ലബ് എഫ്.എം. 99.6 സ്റ്റേഷന്‍ കിയോക്‌സിയ മണി മണി മണി എന്ന ഗെയിം ഷോ ആരംഭിച്ചു. എന്താണ് കിയോക്‌സിയ? നമ്മുടെ മൊബൈല്‍ ഫോണിലെ ചെറിയ ചിപ്പ് മുതല്‍ അബുദാബിയിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റില്‍ വരെ സാന്നിധ്യം ഉള്ള ബഹുരാഷ്ട്ര കമ്പനി ആയ തോഷിബാ മെമ്മറിയുടെ പുതിയ മുഖമാണ് കിയോക്‌സിയ. മെമ്മറി കാര്‍ഡുകള്‍, യു.എസ്.ബി തുടങ്ങിയവ പുതിയ രൂപത്തിലും ഗുണ നിലവാരത്തിലും കിയോക്‌സിയ വിപണിയില്‍ എത്തിച്ചിരിക്കുന്നു.
 
ആവശ്യക്കാര്‍ക്ക് കൈത്താങ്ങായും പ്രതീക്ഷയുടെ പ്രകാശവുമായി മാറുകയാണ് കിയോക്‌സിയ മണി മണി മണി ഷോ. ഇത് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം മെഗാ സമ്മാനം ലഭിച്ച ഇസ്മായിലിന്റെ കഥ. ലളിതമായ ഒമ്പത് ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാണ് മെഗാ സമ്മാനമായ പതിനായിരം ദിര്‍ഹം നേടിയത്. ദുബായില്‍ ഡ്രൈവര്‍ ആയ ഇസ്മായില്‍, രണ്ടു മാസമായി തളര്‍ന്നു കിടക്കുന്ന കൊച്ചമ്മയുടെ ചികിത്സക്കായാണ് ഗെയിം ഷോയില്‍ പങ്കെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗത്തിരുന്നു ക്ലബ് എഫ്.എം മൊബൈല്‍ ആപ്പ് വഴി ശ്രവിച്ച നിരവധി നല്ല മനസ്സുള്ള ശ്രോതക്കള്‍ സഹായവുമായി മുന്നോട്ടു വന്നു. ഇതുപോലെ സാങ്കേതിക വിദ്യയും മനുഷ്യത്വവും കൈകോര്‍ത്താല്‍ മാനവരാശിയെ വിനാശത്തിലേക്ക് പോകാതെ നന്മയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കാന്‍ പറ്റും.